പഞ്ചായത്ത്

കേരളത്തിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള പ്രശാസന യൂണിറ്റാണ് ഗ്രാമപഞ്ചായത്ത്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ പ്രവർത്തിക്കുന്നത്. ജനകീയാസൂത്രണത്തിലൂടെയും വികേന്ദ്രീകൃത ഭരണത്തിലൂടെയും ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഗ്രാമപഞ്ചായത്തുകൾ നിർണ്ണായക പങ്കാണ് വഹിക്കുന്നത്.ഗ്രാമപഞ്ചായത്തിന്റെ പ്രധാന ഭരണനേതൃത്വം വഹിക്കുന്നത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി ആണ്.ജനസംഖ്യാനുപാതികമായി പഞ്ചായത്തിനെ വിവിധ വാർഡുകളായി തിരിക്കുകയും, ഓരോ വാർഡിൽ നിന്നും പ്രായപൂർത്തി വോട്ടവകാശത്തിലൂടെ വാർഡ് അംഗങ്ങളെ (Ward Members) തിരഞ്ഞെടുക്കുകയും ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട ഈ വാർഡ് അംഗങ്ങളിൽ നിന്നാണ് പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കണ്ടെത്തുന്നത്.

അസ്മ കെ കെ

പ്രസിഡൻ്റ്

ജോസഫ് പുല്ലുമാരിയിൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാജിത നൗഷാദ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പിളി യു സി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹാരിസ് കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാകേഷ് പി എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജനകീയ പങ്കാളിത്തത്തിലൂടെയും കാര്യക്ഷമമായ ഭരണനിർവഹണത്തിലൂടെയും വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്. ഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭരണസമിതിയും ജീവനക്കാരും പഞ്ചായത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും നിർണായക പങ്കുവഹിച്ചുവരുന്നു.പഞ്ചായത്ത് ഭരണസമിതി ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ വാർഡുകളെ പ്രതിനിധീകരിക്കുന്ന അംഗങ്ങൾ എന്നിവർ ചേർന്നാണ് ഭരണസമിതി രൂപീകരിച്ചിരിക്കുന്നത്. ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ, കാർഷിക പുരോഗതി, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പദ്ധതികൾ, ശുചിത്വ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് ഭരണസമിതി ദിശാബോധവും നേതൃത്വംയും നൽകുന്നു.ഭരണസമിതിയുടെ നയപരമായ തീരുമാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നത് പഞ്ചായത്തിലെ ജീവനക്കാരാണ്. സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പൊതുജന സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക,...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യ സാംസ്ക്കാരിക ചരിത്രം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുമ്പള രാജാവിന്റെ ചതിയില്‍പ്പെട്ട് വീരാഹുതി നടത്തി വേട രാജാവിന്റെ വീര സ്മരണകള്‍ തുടിക്കുന്ന ത്യക്കടവ് ക്ഷേത്രവും, മതഭേദമന്യേ വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷം ചെരിയുന്ന തങ്ങളുപ്പാപ്പയുടെ ഖബറിടവും പൌരാണിക സങ്കല്പങ്ങളില്‍ ദേശീയോദ്ഗ്രഥനത്തിന്റെ ശുഭ സന്ദേശങ്ങള്‍ നിശബ്ദം പ്രചരിപ്പിച്ച് വയനാടിന്റെ ഒരു മുത്തച്ഛന്റെ ലാളന നിറഞ്ഞ മിഴികളോടെ സദാ വീക്ഷിക്കുന്ന ബാണാസുരന്‍ കോട്ടയും ഈ പഞ്ചായത്തിന്റെ ചരിത്ര പശ്ചാത്തലത്തെ ധന്യമാക്കുന്നു. ധാരാളം വന്യമ്യഗങ്ങള്‍ വിഹരിക്കുന്നതും ഇടതൂര്‍ന്ന വന്‍കാടുകളും പുല്‍മേടുകളും ഉള്ള വനമേഖല സംരക്ഷിത വനമായി സര്‍ക്കാര്‍ സംരക്ഷിക്കുന്നു. ചെങ്കുത്തായ മലമ്പ്രദേശത്തിനും സമതല പ്രദേശത്തിനും ഇടയില്‍ നിര്‍വാര്‍ച്ചയുള്ളതും പശിമരാശി കലര്‍ന്ന മണ്ണോടുകൂടിയതുമായ പ്രദേശം നാണ്യവിളകളുടെ കലവറയാണെന്നു പറയാം. കാപ്പി, കുരുമുളക് എന്നീ നാണ്യ വിളകള്‍ ഇവിടെ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 30, 2026

തൂഫാൻ 2.0

സംസ്ഥാനതല ലഹരിവിരുദ്ധ ക്യാമ്പയിൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ 'തൂഫാൻ 2.0' പരിപാടികൾ സംഘടിപ്പിച്ചുകേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര പദ്ധതികേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ 'തൂഫാൻ 2.0'...

കൂടുതൽ വായിക്കുക