സേവനാവകാശ നിയമം
കേരള സേവനാവകാശ നിയമം (Right to Service Act)
സേവനാവകാശ നിയമം 2012: സർക്കാർ ഓഫീസുകളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ജനങ്ങൾക്ക് ലഭ്യമാകേണ്ട സേവനങ്ങൾ സുതാര്യമായും കൃത്യമായ സമയപരിധിക്കുള്ളിലും ഉറപ്പാക്കുന്നതിനായി പ്രാബല്യത്തിൽ വരുത്തിയ നിയമമാണിത്. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിൽ വന്ന പശ്ചാത്തലത്തിൽ, ഓരോ സേവനത്തിനുമുള്ള നിശ്ചിത സമയപരിധി, ചുമതലപ്പെട്ട നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ-രണ്ടാം അപ്പീൽ അധികാരികൾ എന്നിവ നിശ്ചയിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ സമഗ്ര വിവരങ്ങൾ താഴെ നൽകുന്നു.
സിവിൽ രജിസ്ട്രേഷൻ
ജനന-മരണ, വിവാഹ രജിസ്ട്രേഷനുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ 5 മുതൽ 15 ദിവസത്തിനകം ലഭ്യമാക്കുന്നു.
കെട്ടിട നിർമ്മാണാനുമതി
കെട്ടിട നിർമ്മാണ പെർമിറ്റ്, ഒക്യുപൻസി സർട്ടിഫിക്കറ്റ് എന്നിവ 15 ദിവസത്തിനകം ലഭ്യമാക്കണം.
തത്സമയ സേവനങ്ങൾ
നികുതി കുടിശ്ശികയില്ലാത്തവർക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സെൽഫ് സർട്ടിഫിക്കേഷൻ പെർമിറ്റ് എന്നിവ അന്നുതന്നെ.
പെൻഷൻ സേവനങ്ങൾ
വാർദ്ധക്യകാല, വിധവ, വികലാംഗ, കർഷകത്തൊഴിലാളി പെൻഷനുകൾ 40 ദിവസത്തിനകം തീർപ്പാക്കണം.
📄 സേവനവകാശ നിയമം.pdf (വിജ്ഞാപനം)