ഗ്രാമസഭ നോട്ടീസ്

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്

ഗ്രാമസഭ നോട്ടീസ്

മാന്യരേ,

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 1 മുതൽ 18 വരെയുള്ള വാർഡുകളിലെ ഗ്രാമസഭ യോഗങ്ങൾ 2026 ജൂലൈ 18 മുതൽ 30 വരെയുള്ള തീയതികളിൽ താഴെ പറയുന്ന സ്ഥലത്തും സമയത്തും ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

നമ്മുടെ ഗ്രാമ പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിന് കാര്യക്ഷമവും ഫലപ്രദവുമായ നിർദ്ദേശങ്ങൾ നൽകുവാൻ ഗ്രാമസഭകളിൽ ആവശ്യമായ പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. 2026-27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ചേരുന്ന ഗ്രാമസഭ യോഗത്തിൽ താങ്കൾ നിർബന്ധമായും പങ്കെടുക്കണമെന്നും ഗ്രാമപഞ്ചായത്തിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളിൽ നിർലോഭമായ സഹകരണങ്ങളും നിർദ്ദേശങ്ങളും ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.

അജണ്ട

  1. 2026-27 വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരം.
  2. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അംഗീകാരം.
  3. ഗ്രാമസഭ അനുവദിക്കുന്ന മറ്റ് അനുബന്ധ വിഷയങ്ങൾ.
വാർഡ് തല ഗ്രാമസഭ തീയതിയും സ്ഥലവും (വാർഡ് 1 - 18)
വാർഡ്വാർഡിന്റെ പേര്ഗ്രാമസഭ ചേരുന്ന സ്ഥലംതീയതിസമയംവാർഡ് മെമ്പർ
1ബപ്പനംമുനീറുൽ ഇസ്ലാം മദ്രസ്സ, ബപ്പനം24/07/202602:30 PMപി.സി മമ്മൂട്ടി
2തെങ്ങുംമുണ്ടGLP സ്കൂൾ, തെങ്ങുംമുണ്ട25/07/202602:00 PMസുഹറ പാലോളി
3ചെമ്പകമൂലവിവേകോദയം എൽ.പി സ്കൂൾ25/07/202603:00 PMഷിബു കരിപ്പാൽ
4പുതുശ്ശേരിക്കടവ്വിവേകോദയം എൽ.പി സ്കൂൾ18/07/202602:00 PMഅസ്‌മ കെ.കെ (പ്രസിഡന്റ്)
5മുണ്ടക്കുറ്റിമുണ്ടക്കുറ്റി മൂൺലൈറ്റ് സ്‌കൂൾ26/07/202603:00 PMനജ്‌മത്ത് പാറ
6ചേര്യംകൊല്ലിമുണ്ടക്കുറ്റി ഗ്രാമീണ വായനശാല24/07/202603:00 PMജോസഫ് പുല്ലുമാരിയിൽ (വൈസ് പ്രസിഡണ്ട്)
7കുറുമണിSALP സ്കൂൾ, കുപ്പാടിത്തറ25/07/202603:00 PMരമ്യ പ്രഷോദ്
8കുന്നളംഎരഞ്ഞാണക്കുന്ന് സാംസ്‌കാരിക നിലയം25/07/202603:00 PMഅമ്പിളി യു.സി
9കുറുമ്പാലഗവ. ഹൈസ്‌കൂൾ കുറുമ്പാല25/07/202602:00 PMശ്രീജിത്ത് പി.എസ്
10മാന്തോട്ടംഗ്രാമകേന്ദ്രം, ആനപ്പാറ (മൃഗാശുപത്രി)26/07/202602:00 PMശാന്ത ബാബു
11അരമ്പറ്റകുന്ന്സാംസ്‌കാരിക നിലയം, പടിഞ്ഞാറത്തറ27/07/202603:00 PMശിൽപ ആന്റണി
12പടിഞ്ഞാറത്തറസാംസ്‌കാരിക നിലയം, പടിഞ്ഞാറത്തറ26/07/202604:00 PMഎം.പി നൗഷാദ്
13പേരാൽകൊറ്റിയോട്ട്കുന്ന് കമ്യൂണിറ്റിഹാൾ27/07/202603:00 PMസൗമ്യ റിനീഷ്
14മഞ്ഞൂറജി.എൽ.പി. സ്‌കൂൾ, മഞ്ഞൂറ30/07/202602:00 PMജോണി എം.വി
15കാപ്പുണ്ടിക്കൽപടിഞ്ഞാറത്തറ ടൗൺ മദ്രസ്സ24/07/202603:00 PMഹാരിസ് കണ്ടിയൻ
16മാടത്തുംപാറഅരിക്കളം കമ്മ്യൂണിറ്റി ഹാൾ24/07/202603:00 PMസാജിത നൗഷാദ്
17കാപ്പിക്കളംകാപ്പിക്കളം ക്ഷീര സംഘം ഹാൾ26/07/202602:00 PMബീന എം.വി
18പന്തിപ്പൊയിൽദാറുൽ ഹുദ മദ്രസ്സ, പന്തിപ്പൊയിൽ26/07/202603:00 PMമുഹമ്മദ് പോള
അസ്‌മ കെ.കെ പ്രസിഡന്റ്,
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്

എല്ലാ വാർഡ് നിവാസികളും കൃത്യസമയത്ത് തന്നെ ഗ്രാമസഭയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.