ഗ്രാമ സഭ

September 15, 2026

മാന്യരേ,

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 1 മുതൽ 18 വരെയുള്ള വാർഡുകളിലെ ഗ്രാമസഭ യോഗങ്ങൾ 2026 ജൂലൈ 18 മുതൽ 30 വരെയുള്ള തീയതികളിൽ താഴെ പറയുന്ന സ്ഥലത്തും സമയത്തും ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

നമ്മുടെ ഗ്രാമ പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിന് കാര്യക്ഷമവും ഫലപ്രദവുമായ നിർദ്ദേശങ്ങൾ നൽകുവാൻ ഗ്രാമസഭകളിൽ ആവശ്യമായ പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. 2026-27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ചേരുന്ന ഗ്രാമസഭ യോഗത്തിൽ താങ്കൾ നിർബന്ധമായും പങ്കെടുക്കണമെന്നും ഗ്രാമപഞ്ചായത്തിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളിൽ നിർലോഭമായ സഹകരണങ്ങളും നിർദ്ദേശങ്ങളും ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.



Notice