എ ബി സി സെന്റർ ബഹു : തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നാടിനു സമർപ്പിച്ചു
September 26, 2026
തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം - മന്ത്രി കെ.എം ഷാജി
പടിഞ്ഞാറത്തറ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) കേന്ദ്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നാടിന് സമര്‍പ്പിച്ചു.
തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഠനാവശ്യത്തിന് വീട്ടില്‍ നിന്ന് ഇറങ്ങുന്ന കുട്ടികള്‍ വരെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. വളര്‍ത്തുനായ്ക്കളെ നിരുത്തരവാദപരമായി തെരുവില്‍ കളയുന്ന രീതി സംസ്ഥാനത്ത് വ്യാപകമാണെന്നും, നിലവില്‍ തെരുവുനായ്ക്കളുടെ ഇരട്ടി വളര്‍ത്തു നായ്ക്കള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആസ്പിരേഷന്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങള്‍, ജീവനക്കാര്‍ക്കുള്ള അവാര്‍ഡുകള്‍, സംസ്ഥാന കുടുംബശ്രീ മിഷന്റെ ധീരം സ്വയം രക്ഷാ പരിശീലനം പദ്ധതി ഗുണഭോക്താക്കള്‍ക്ക് ജേഴ്‌സിയും വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റും മന്ത്രി വിതരണം ചെയ്തു. എ.ബി.സി സെന്റിലെ ഓപറേഷന്‍ തിയേറ്റര്‍ എം.എല്‍.എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യാതിഥിയായി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.
Toofan 2.0
September 30, 2026
Padinjarathara Animal Birth Control (ABC) Center has been...
September 12, 2026
Strict Ban on Unauthorized Banners and Flex Boards on...
June 24, 20260.0 / 5 (0 Ratings)